Latest NewsKeralaNattuvarthaNewsIndiaInternational

കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാം: തടസ്സങ്ങൾ നീങ്ങിയതായി ബ്രിട്ടൻ, വിമാന സർവീസ് 18 മുതല്‍

നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതായി ബ്രിട്ടൻ. ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഒരുക്കുമെന്ന് സിയാലും അറിയിച്ചു. ഓഗസ്റ്റ് 18 ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു-ലണ്ടന്‍-ഹീത്രൂ പ്രതിവാര സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവ്വീസ് ഉള്ളത്.

Also Read:മഞ്ഞപ്പിത്തം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബ്രിട്ടന്‍ ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആമ്പര്‍ പട്ടികയിലേയ്ക്ക് മാറ്റിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ തടസ്സങ്ങൾക്ക് അറുതിയാകുന്നത്. ഈ തീരുമാനം വന്നയുടനെ തന്നെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും സിയാലും യോജിച്ച്‌ പരിശ്രമിക്കുകയായിരുന്നു.

കൊച്ചിയിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് മാത്രമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് സര്‍വീസുള്ളത്. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് എയര്‍ എന്ത്യ ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45 ന് കൊച്ചിയിലെത്തുന്ന വിമാനം 05 50 ന് ഹീത്രൂവിലേയ്ക്ക് മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button