തിരുവനന്തപുരം: പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതായി റിപ്പോർട്ട്. തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പദ്ധതികളില്‍ നിന്നാണ് ഒരു കോടി നാല് ലക്ഷം രൂപ തട്ടിയെടുത്തിരിക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. പട്ടിക ജാതി വകുപ്പ് അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. നിര്‍ദ്ധനരായവര്‍ക്ക് നല്‍കുന്ന ധനസഹായമാണ് ഒരു ഉദ്യോസ്ഥനും താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് റിപ്പോർട്ടിൽ പട്ടികജാതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തലിൽ 75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നന്നിരിക്കുന്നത്. പണം പ്രധാന പ്രതിയെന്ന് സംശയിക്കുന്ന എല്‍ഡി ക്ലര്‍ക്ക് യു ആര്‍ രാഹുലിന്‍റെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയിരിക്കുന്നതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മ്മാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്ക് നൽകിയിരുന്ന പണമാണ് ഡെപ്യൂട്ടേഷനിലെത്തിയ എ.ഡി ക്ലര്‍ക്ക് രാഹുലും എസ് സി പ്രൊമോട്ടര്‍മാരും ചേര്‍ന്ന് തട്ടിയത്. മുൻകാല അപേക്ഷകരുടെ നമ്പറുകളെല്ലാം രാഹുലിന്റെ സുഹൃത്തുക്കളുടേതാണ്. അതായത് അർഹരായവർക്ക് കിട്ടേണ്ട പണം അനർഹരിലേക്ക് എത്തിച്ച് അവരിൽ നിന്ന് പ്രതികൾ പങ്കിട്ടെടുക്കുകയായിരുന്നു.
Post Your Comments