KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ആറായിരത്തിലധികം കേസുകൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 6616 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1026 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3146 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 14839 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 123 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം സിറ്റിയിൽ 371 കേസുകൾ രജിസ്റ്റർ ചെയ്തു. 43 പേരാണ് അറസ്റ്റിലായത്. 219 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4265 കേസുകൾ രജിസ്റ്റർ ചെയ്യുകയും 119 പേർ അറസ്റ്റിലാകുകയും 303 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 75 കേസുകളും കൊല്ലം സിറ്റിയിൽ 939 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും: അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും നികുതി അടയ്ക്കണമെന്ന് ഹൈക്കോടതി

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 371, 43, 219
തിരുവനന്തപുരം റൂറൽ – 4265, 119, 303
കൊല്ലം സിറ്റി – 939, 47, 101
കൊല്ലം റൂറൽ – 75, 75, 129
പത്തനംതിട്ട – 54, 48, 141
ആലപ്പുഴ – 32, 21, 137
കോട്ടയം – 138, 143, 407
ഇടുക്കി – 83, 20, 31
എറണാകുളം സിറ്റി – 108, 31, 24
എറണാകുളം റൂറൽ – 104, 15, 197
തൃശൂർ സിറ്റി – 6, 6, 45
തൃശൂർ റൂറൽ – 32, 28, 157
പാലക്കാട് – 59, 71, 196
മലപ്പുറം – 88, 88, 216
കോഴിക്കോട് സിറ്റി – 4, 4, 2
കോഴിക്കോട് റൂറൽ – 77, 127, 2
വയനാട് – 45, 0, 64
കണ്ണൂർ സിറ്റി – 58, 58, 269
കണ്ണൂർ റൂറൽ – 12, 12, 242
കാസർഗോഡ് – 66, 70, 264

Read Also: കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍ തല്ല്, കെ.സുധാകരനെതിരെ എം.പിമാരുടെ പരാതിപ്രവാഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button