
ലണ്ടൻ: ഭാവിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് താൽക്കാലിക പരിശീലകൻ റയാൻ മേസൺ. ജോസെ മൗറീനോ പുറത്തായതു മുതൽ താൽകാലിക പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട് മുൻ സ്പർസ് താരം കൂടിയായ മേസൺ.
എന്നാൽ മേസണ് കീഴിൽ ടീം കാര്യമായി പ്രകടനം മെച്ചപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മേസണെ മാറ്റി പുതിയ പരിശീലകനെ കൊണ്ടുവരാനാണ് ടോട്ടനം ആലോചിക്കുന്നത്. സ്പർസ് തനിക്ക് ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്ര വലിയ അവസരം തന്നതിൽ സന്തോഷമുണ്ടെന്നും മേസൺ പറഞ്ഞു.
Read Also:- ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിൽ: സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
29കാരനായ മേസൺ ക്ലബ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ്. ‘ഈ ക്ലബിനോട് താൻ ഒരിക്കലും നോ പറയില്ല. കാരണം ഫുട്ബോളിൽ തനിക്ക് ഒരുപാട് പഠിക്കാനുണ്ട്. അതിലാകും ഇനി ശ്രദ്ധ. ഈ ക്ലബിന് എന്താണോ നല്ലത് അതാണ് തനിക്കും വേണ്ടത്’. മേസൺ പറഞ്ഞു.
Post Your Comments