Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ദീപക് പുനിയക്ക് തോൽവി

ടോക്കിയോ: ഒളിമ്പിക്സ് ഗുസ്തിയിൽ 86 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ ദീപക് പുനിയക്ക് തോൽവി. സാൻ മരിനോയുടെ മൈലെസ് നാസെം അമിനാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. 4-2 എന്ന സ്കോറിനായിരുന്നു ദീപക്കിന്റെ തോൽവി.

മത്സരത്തിൽ മുന്നിട്ടു നിന്ന ഇന്ത്യൻ താരത്തെ അവസാന 10 സെക്കന്റുകൾക്കിടയിലെ നീക്കത്തിൽ നാസെം അമിൻ മുന്നിലെത്തുകയായിരുന്നു. നേരത്തെ സെമിയിൽ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറിനോട് തോറ്റാണ് ദീപക് പുനിയക്ക് ഫൈനലിന് യോഗ്യത നേടാനാകാതെ പോയത്.

ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ള ദീപകിനെതിരെ ഡേവിഡ് മോറിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പിലും സ്വർണം നേടിയ അമേരിക്കൻ താരത്തെ ഒന്നു കീഴടക്കാൻ പോലും ദീപകിന് കഴിഞ്ഞില്ല. 10-0ത്തിനായിരുന്നു ഡേവിഡിന്റെ വിജയം.

Read Also:- പുതിയ കരാറില്ല: മെസ്സി ബാഴ്സലോണ വിട്ടു

നേരത്തെ നൈജീരിയയുടെ അഗിയാവോമോർ എക്കെരെകമെയെ 12-1 എന്ന സ്കോറിന് മറികടന്നാണ് ദീപക് ക്വാർട്ടറിലെത്തിയത്. തുടർന്ന് ക്വാർട്ടറിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് തോല്പിച്ച് ദീപക് സെമിയിലേക്ക് മുന്നേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button