
നേമം: പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ നഗ്നതാ പ്രദർശനവും മലമൂത്ര വിസർജ്ജനവും. വീട് അടിച്ചു തകര്‍ത്ത കേസിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് സ്റ്റേഷനില്‍ പരാക്രമം കാണിച്ചത്. നഗ്നത പ്രദര്‍ശനത്തിനൊപ്പം വിസര്‍ജ്യമേറും കൂടി ആയപ്പോള്‍ ഒരു പകല്‍ മുഴുവന്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ബുദ്ധിമുട്ടുകയായിരുന്നു. ശിവന്‍കോവില്‍ റോഡിന് സമീപം താമസിക്കുന്ന ഷാനവാസ് (23) ആണ് സ്റ്റേഷനിൽ ഈ അതിക്രമം കാട്ടിയത്.
Also Read:ചരിത്ര നേട്ടം: രാജ്യത്തെ വാക്‌സിനേഷൻ 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഒരു വീട്ടിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്ത കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് നേമം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതു വരെ പ്രതി ശാന്തനായിരുന്നു. ഇയാളെ സെല്ലിനുള്ളില്‍ അടച്ചതു മുതലാണ് ഇയാൾ പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് പോലീസുകാർ പറയുന്നു.
രാവിലെ എട്ടിന് തുടങ്ങിയ അതിക്രമം വൈകുന്നേരമായിട്ടും അവസാനിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷനും പരിസരവും ദുര്‍ഗന്ധപൂരിതമായതോടെ പൊലീസുകാര്‍ക്ക് നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. സെല്ലിനുള്ളിൽ വിവസ്ത്രനായി നിന്ന പ്രതിയെ ശല്യം സഹിക്കാതെ പുറത്തിറക്കിയപ്പോൾ മലമൂത്ര വിസർജനം നടത്തുകയായിരുന്നുവെന്നാണ് പോലീസുകാർ പറയുന്നത്. ഒടുവിൽ പോലീസുകാർ തന്നെയാണ് പ്രതിയെ നിർബന്ധിച്ചു വസ്ത്രം ധരിപ്പിച്ചതും. റിമാൻഡ് ചെയ്ത് കോടതിയിൽ ഹാജറാക്കിയതും.
Post Your Comments