കോഴിക്കോട്: ചന്ദ്രിക കള്ളപ്പണ വിവാദത്തെത്തുടർന്നുണ്ടായ മുസ്ലിം ലീഗ് കലഹം അണികളിലേക്കും പടരുന്നുവെന്ന് റിപ്പോർട്ട്. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മറവില്‍ പത്ത് കോടി രൂപ വെളുപ്പിച്ചെന്ന വിവാദത്തെച്ചൊല്ലിയായിരുന്നു തങ്ങള്‍ കുടുംബാംഗവും കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍ നിരന്നത്. ഇതോടെ മുസ്ലിം ലീഗ് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഇന്നലെ ഹൈദരലി തങ്ങളുടെ മകൻ പുറത്തു വിട്ടത്.
Also Read:ആയുര്‍വേദ ഡോക്ടറെ ക്ലിനിക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മുസ്ലിം ലീഗ് അണികളെ മാത്രമല്ല വിശ്വാസിളെയും കുടുംബങ്ങളെയും ഈ വഴക്ക് ബാധിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മു ഈന്‍ അലി തന്നെ ഇന്നലെ പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് വച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതാണ് ലീഗിന് തിരിച്ചടിയായത്.
ഇതോടെ മന്ത്രി കെ ടി ജലീൽ നിയമസഭയിലടക്കം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതായി മു ഈന്‍ അലിയുടെ വാക്കുകള്‍ മാറിയിട്ടുണ്ട്. ഇത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ ചോദ്യം ചെയ്തേക്കാം.
Post Your Comments