KeralaNattuvarthaLatest NewsNews

ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വന്ന കേസിൽ പാണക്കാട് തങ്ങൾ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം: ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വന്ന കേസിൽ പാണക്കാട് തങ്ങൾ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് തങ്ങൾ ഇ ഡി ഉദ്യോഗസ്ഥനെ അറിയിച്ചു. ചന്ദ്രിക ഫൈനാൻസ് ഡയറക്ടർ പി എ അബ്ദുൽ സമീർ ആയിരിക്കും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുക.

Also Read:ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തി മൊഴിയെടുക്കാവുന്ന സ്ഥിതിയിലുമല്ല. ചന്ദ്രിക ഫൈനാൻസ് ഡയറക്ടർ പി എ അബ്ദുൽ സമീറിനും ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ചന്ദ്രികയുടെ അക്കൗണ്ടിൽ പത്തുകോടി രൂപ നിക്ഷേപിച്ചതും പിൻവലിച്ചതും തന്റെ അറിവോടെയല്ലെന്നും, സാമ്പത്തിക ഇടപാടുകൾ താൻ അറിയാതെയാണ് നടക്കുന്നതെന്നുമാണ് ഇ ഡി യോട് നേരത്തെ തങ്ങൾ അറിയിച്ചത്.

അതേസമയം, സംഭവത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമാകുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളുമായി കെ ടി ജലീൽ ഇന്നും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെയല്ല കുഞ്ഞാലിക്കുട്ടിയെയാണ് ഇ ഡി ചോദ്യം ചെയ്യേണ്ടത് എന്നായിരുന്നു കെ ടി ജലീലിന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button