കോഴിക്കോട്: നിയമലംഘനം നടത്തുന്നവരെ പിടിക്കാൻ നിയമം ലംഘിച്ചു പോലീസ് പരിശോധന നടത്തുന്നുവെന്ന ആരോപണം ശക്തം.
നഗരപരിധിയില്‍ പലയിടത്തും പൊലീസ് വാഹനപരിശോധന നടത്തുന്നത് നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ്. കൊടുംവളവുകളിലും തിരക്കുപിടിച്ച റോഡുകളിലും ജീപ്പ് നിര്‍ത്തിയിട്ട് വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തിച്ച് രേഖകള്‍ പരിശോധിക്കുന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്. വളവുകളിലും മറ്റും പെട്ടെന്ന് സൃഷ്ടിക്കുന്ന പരിശോധനകൾ അപകടം സൃഷ്ടിക്കുമെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.
Also Read:വാളയാർ ചെക്പോസ്റ്റിൽ വൻ അഴിമതി: ലക്ഷങ്ങളുടെ കൈക്കൂലി ഉദ്യോഗസ്ഥർ കൈപ്പറ്റുന്നത് സർക്കാർ തണലിൽ
പകൽ മുഴുവൻ വലിയ തിരക്കുകൾ അനുഭവപ്പെടുന്ന സ്ഥലത്ത് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നത് തീർത്തും അശാസ്ത്രീയമാണ്. പൊലീസ് ജീപ്പും അതിനുമുന്നിലായി പരിശോധനക്കായുള്ള വാഹനങ്ങളും നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനുപോലും പലപ്പോഴും കാരണമാകുന്നുണ്ട്.
തിരക്കേറിയ ജങ്ഷനുകളിലും, കൊടുംവളവുകളിലും, കയറ്റിറക്കങ്ങളിലും, ഇടുങ്ങിയ റോഡുകളിലും പാലത്തിന്റെ മുകളിലും വാഹന പരിശോധന ഒഴിവാക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആ നിർദേശം പോലും പാലിക്കാതെയാണ് മിന്നൽ പരിശോധനകൾ.
Post Your Comments