Latest NewsKerala

വാഹനപരിശോധനയ്ക്കിടെ പോലീസ് പിന്നിൽ നിന്ന് ബൈക്കിൽ പിടിച്ചു, നിയന്ത്രണം തെറ്റി വീണ യുവാവിന് കാറിടിച്ചു ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് പൂന്തുറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടെ നടന്ന പോലീസ് അതിക്രമത്തില്‍ യുവാവിനു ഗുരുതര പരുക്ക്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പാച്ചല്ലൂര്‍ കൊല്ലന്തറ സ്വദേശിയായ ശരത്തിനാണ് ഗുരുതര പരുക്കേറ്റത്. വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോയതാണ് പ്രശ്നമായത്. പോലീസ് ബൈക്ക് പിറകില്‍ നിന്നും പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം തെറ്റി റോഡിലേക്ക് വീണ യുവാവിനു പിറകില്‍ നിന്നും വന്ന കാറിടിച്ചാണ് ഗുരുതര പരുക്കേറ്റത്.

കഴുത്ത് ഭാഗികമായി വേര്‍പ്പെട്ട അവസ്ഥയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു ശരത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഐസിയുവില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. തമ്പാനൂരില്‍ നിന്നും പെയിന്റിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശരത്. പാച്ചല്ലൂര്‍ കൊല്ലന്തറ സ്വദേശിയായ ശരത് കൊല്ലന്തറ ജയകുമാറിന്റെയും രത്നമ്മയുടെ മകനാണ്.

വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോയതോടെ പോലീസ് യുവാവിന്റെ ബൈക്ക് പിറകില്‍ നിന്നും വട്ടം ചുറ്റിപ്പിടിക്കാന്‍ ശ്രമിച്ചു. നിയന്ത്രണം തെറ്റി ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ യുവാവിന് മേല്‍ കാറിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഐസിയുവിലാണ് അപകടത്തില്‍ പരുക്കേറ്റ ശരത്ത് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button