തിരുവനന്തപുരം: കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സോണിയ.
വിളിച്ചിട്ടും യുവതി മുറി തുറക്കാത്തതിനാൽ സോണിയയുടെ മാതാപിതാക്കൾ കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേതുടർന്ന് പോലീസെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതിൽ തുറന്ന് അകത്തു കയറിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Post Your Comments