കൊല്‍ക്കത്ത:ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
Read Also: കൊലക്കേസ് പ്രതികള്‍ക്കൊപ്പം വിനോദയാത്ര നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പൊതുമധ്യത്തില്‍ ഇരയെ വിചാരണ ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. 2018-ല്‍ നിപുണ സക്‌സേന കേസിലാണ് ഇരയുടെ പേരുവിവരങ്ങളോ ചിത്രങ്ങളോ വിദൂര രീതിയില്‍ പോലും അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉത്തരവിട്ടത്.
മൃതദേഹം കണ്ടെടുത്തതിന് ശേഷം മരിച്ചയാളുടെ വിവരങ്ങളും മൃതദേഹത്തിന്റെ ഫോട്ടോകളും സമൂഹ, ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിച്ചതിനാലാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി അറിയിച്ചു.
Post Your Comments