KeralaLatest NewsNews

ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത ആളാണ് പാണക്കാട് ഹൈദരലി തങ്ങൾ: നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണമെന്ന് ജലീൽ

കേരളത്തിന് പുറത്തുള്ള ചന്ദ്രികയുടെ എഡിഷനുകളെല്ലാം നിർത്തി. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിക്കുന്നു. ആത്മാർത്ഥമായി മുസ്ലീം ലീഗിനെ സ്നേഹികുന്നവർക്ക് വലിയ വേദനയാണിത്.

തിരുവനന്തപുരം: പാണക്കാട് ഹൈദരലി തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിച്ച് മുൻ മന്ത്രി കെടി ജലീൽ. ജീവിതത്തിൽ ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത ആളാണ് പാണക്കാട് ഹൈദരലി തങ്ങളെന്നും നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരെയാണെന്നും കെടി ജലീൽ പറഞ്ഞു. നിയമസഭാ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇ.ഡിക്ക് ആരാണ് കുറ്റവാളിയെന്ന് അറിയാം. ഹൈദരലി തങ്ങൾക്ക് നൽകിയ നോട്ടീസ് പിൻവലിക്കണം. നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണം. ഹൈദരലി ശിഹാബ് തങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗിനെയും സമുദായത്തെയും നാല് വെളളിക്കാശിന് വിറ്റുതുലക്കും’- അദ്ദേഹം പറഞ്ഞു.

‘കേരളത്തിന് പുറത്തുള്ള ചന്ദ്രികയുടെ എഡിഷനുകളെല്ലാം നിർത്തി. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിക്കുന്നു. ആത്മാർത്ഥമായി മുസ്ലീം ലീഗിനെ സ്നേഹികുന്നവർക്ക് വലിയ വേദനയാണിത്. ഇഡി തങ്ങൾക്കെതിരായ നോട്ടീസ് പിൻവലിക്കണമെന്നത് താൻ നടത്തുന്ന അഭ്യർത്ഥന മാത്രം. എല്ലാ ഉത്തരവാദിത്തങ്ങളും കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ്: ആയുധക്കടത്തും ത്രീവ്രവാദവും, ഇന്റലിജൻസ് റിപ്പോർട്ടിൽ മിണ്ടാതെ സർക്കാർ

‘കുഞ്ഞാലിക്കുട്ടിയുടെ മകൻ മൂന്നരക്കോടി സഹകരണ ബാങ്കിലേക്ക് മാറ്റിയത് കൂടുതൽ പലിശ അടിച്ച് മാറ്റാനാണോ? തനിക്ക് ഇഡിയിൽ അല്ല വിശ്വാസം. എന്നാൽ യു ഡി എഫിനും ലീഗിനും ഇഡിയിൽ ആയിരുന്നല്ലോ വിശ്വാസം? എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 600 കോടിയോളം രേഖകളില്ലാത്ത പണമുണ്ടെന്നും ഹൈദരലി തങ്ങൾക്ക് വേണ്ടി പറയാൻ ലീഗുകാർക്ക് ആഗ്രഹമുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ പേടിയാണ്’- ജലീൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button