NattuvarthaLatest NewsKeralaNewsIndia

ഇന്ത്യയെ അപമാനിക്കുന്നതിനായി വ്യാജവാര്‍ത്ത: മാതൃഭൂമിയ്ക്കും അവതാരകർക്കുമെതിരെ പരാതി

തിരുവനന്തപുരം: ഇന്ത്യയെ അപമാനിക്കുന്നതിനായി വ്യാജവാര്‍ത്ത ചമച്ച് സംപ്രേഷണം ചെയ്ത മാതൃഭൂമിയ്ക്കും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ പരാതി. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിനും കേരള പോലീസ് മേധാവിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

Also Read:മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട: കടമുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 120 കിലോ കഞ്ചാവ് പിടികൂടി

‘ഒറ്റദിനം 50 പേര്‍ രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ദല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 പേര് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു’ എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് മാതൃഭൂമിക്കും അവതാരകനുമെതിരെ യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പരാതി നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വിദഗ്ദ്ധ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രസ്തുത തീയതികളില്‍ ഒരൊറ്റ ആള്‍ പോലും ദല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിട്ടില്ലന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് പരാതിയിൽ പ്രശാന്ത് പറയുന്നു. കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിനും, കേന്ദ്രമന്ത്രി എല്‍ മുരുകനുമാണ് പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button