![](/wp-content/uploads/2021/08/yoyo.jpg)
ഡല്‍ഹി: ബോളിവുഡ് റാപ്പര്‍ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡനത്തിന് ഭാര്യ ശാലിനി തല്‍വാര്‍ പരാതി നല്‍കി. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ദില്ലി തീസ് ഹസാരി കോടതിയിലാണ് ശാലിനി തല്‍വാര്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്.
പരാതിയിൽ ശാലിനി തല്‍വാര്‍ 20 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഓഗസ്റ്റ് 28നകം മറുപടി നല്‍കണമെന്ന് ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു.
പരാതിയിൽ ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചിട്ടുള്ളത്. പ്രതിമാസം 4 കോടി രൂപയോളം വരുമാനമുള്ള ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് ശാലിനി തല്‍വാര്‍ ആരോപിച്ചു. ഹണി സിങ് നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അവർ പരാതിയിൽ വ്യക്തമാക്കുന്നു.
Post Your Comments