Latest NewsNewsIndiaInternational

അല്ലാഹു പാകിസ്ഥാന്റെ സ്വത്തല്ല: താലിബാൻ ഭീകരർക്കും പാകിസ്ഥാനുമെതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം

അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും പ്രതിഷേധത്തിൽ പങ്കുചേർന്നു

കാബൂൾ : താലിബാൻ ഭീകരർക്കും പാകിസ്ഥാൻ ഭരണകൂടത്തിനും എതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്നും ഭീകരർ മരിച്ചു വീഴട്ടെയെന്നും അമറുള്ള സലേ ട്വിറ്ററിൽ വ്യക്തമാക്കി.

പാകിസ്ഥാൻ പിന്തുണയോടെയുള്ള താലിബാൻ ഭീകരരുടെ ആക്രമണങ്ങൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും പ്രതിഷേധത്തിൽ പങ്കുചേർന്നു. അഫ്ഗാനിലെ ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന അമറുള്ള സലേയ്‌ക്ക് എതിരെ ഭീകരർ വധിഭീഷണി മുഴക്കിയിട്ടുണ്ട്.

അല്ലാഹു അക്ബർ വിളിച്ചാണ് അമറുള്ള സലെയുടെ നേതൃത്വത്തിൽ പാകിസ്താനും താലിബാനുമെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ അല്ലാഹു പാകിസ്താന്റെ സ്വത്തല്ലെന്നും അമറുള്ള സലേ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button