പാലക്കാട്: സംസ്ഥാനത്ത് ലോക്ഡൗൺ ദുരിതങ്ങൾ രൂക്ഷമായതോടെ ബ്ലേഡ് മാഫിയയും ശക്തിപ്രാപിച്ചിരിക്കുകയാണ്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പാലക്കാട് പൊലീസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണന്‍, പട്ടാമ്പി സ്വദേശികളായ ഷഫീര്‍, ഹംസ എന്നിവരാണ് അറസ്റ്റിലായത്.
Also Read:ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണ്: സ്മിത്ത്
ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം കഴിഞ്ഞമാസത്തിൽ മാത്രം രണ്ടു പേരാണ് പാലക്കാട് ജില്ലയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ പരിശോധന കർശനമാക്കാൻ പോലീസ് തീരുമാനിച്ചത്. അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 91 റെയ്ഡുകളാണ് പൊലീസ് നടത്തിയത്.
അതേസമയം, സംസ്ഥാനത്ത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണുള്ളത്. സർക്കാരിന്റെ അശാസ്ത്രീയ അടച്ചിടൽ മൂലം പലരും ആത്മഹത്യയുടെ വക്കിലാണ്. ഇന്ന് ചേരുന്ന യോഗത്തിലെങ്കിലും കൃത്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Post Your Comments