പാലക്കാട്: എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജമ്പിൽ ഖത്തറിന്റെ മുതാസ് ബാർഷിം, ഇറ്റലിയുടെ ജിയാൻ മാർകോ ടാംബേരി എന്നിവർ സ്വർണ്ണം പങ്കുവെച്ചതിനെ കാലിന് പരിക്ക് പറ്റിയ ടാംബേരി പിന്മാറിയതായി ചിത്രീകരിച്ച് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ടാംബേരി പിന്മാറിയതിനെ തുടർന്ന് സ്വർണ്ണം ഉറപ്പിച്ച ബാർഷിം പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കുമായി സ്വർണ്ണം പങ്കിട്ടുകൂടേ എന്നു ചോദിക്കുകയായിരുന്നു എന്നും അങ്ങനെ ‘നിറവും മതവും രാജ്യങ്ങളും’ അപ്രസക്തമായ മാനവികതയായി അത് മാറി എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ കായികരംഗത്ത് നിറവും മതവും കാണാൻ ആ രീതിയിൽ ചിന്തിക്കുന്നവർക്ക് മാത്രമേ കഴിയൂ എന്ന് ജോൺ ബ്രിട്ടാസിന് മറുപടിയായി ശ്രീജിത്ത് പറയുന്നു.
ടാംബേരിക്ക് പരിക്ക് ഉണ്ടായിരുന്നത് കഴിഞ്ഞ റിയോ ഒളിമ്പിക്സ് നടക്കുന്ന സമയത്ത് ആയിരുന്നു എന്നും ഇത്തവണ അയാൾ ഒരു പരിക്കും ഇല്ലാതെ ചാടുകയായിരുന്നു എന്നും ശ്രീജിത്ത് ചൂണ്ടിക്കാണിച്ചു. അബദ്ധം മനസ്സിലാക്കിയ ബ്രിട്ടാസ് തന്റെ പോസ്റ്റ് തിരുത്തിയെന്നും എന്നാൽ അത് ഷെയർ ചെയ്ത സഖാവ് എ എ റഹിമിന്റെ പോസ്റ്റ് ഇപ്പോഴും പഴയതുപോലെ തന്നെയാണെന്നും ശ്രീജിത്ത് പറഞ്ഞു.
പരീക്ഷാ പേപ്പര്‍ മോഷണം പോയ കേസ്: പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍
ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജമ്പിൽ ഖത്തറിന്റെ മുതാസ് ബാർഷിം, ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരി എന്നിവർ ഫൗളുകൾ ഇല്ലാതെ ഒരേ ഉയരം പിന്നിട്ടു. നിശ്ചിത അവസരങ്ങളിൽ തുല്യത പാലിച്ചതിനാൽ വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ടിനു സമാനമായ ജമ്പ്-ഓഫ് നടത്താമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സ്വർണ്ണം പങ്കിട്ടുകൂടേ എന്ന ആശയം ബാർഷിം ഉന്നയിക്കുകയും ടാംബേരിയും അധികൃതരും അതിനു സമ്മതിക്കുകയും ചെയ്തതിനാൽ ഇരുവർക്കും സ്വർണ്ണം ലഭിച്ചു.
എന്നാൽ സംഗതി ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റായി എത്തിയപ്പോൾ കഥ മാറി. ജമ്പ്-ഓഫ് അവസരം നൽകിയപ്പോൾ കാലിനു പരിക്ക് പറ്റിയ ടാംബേരി പിന്മാറിയത്രേ. അതോടെ സ്വർണ്ണം ഉറപ്പിച്ച ബാർഷിം പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കുമായി സ്വർണ്ണം പങ്കിട്ടുകൂടേ എന്നു ചോദിച്ചത്രേ. വായിച്ചപ്പോൾ ‘ചിത്രം’ സിനിമയിൽ ‘എന്നെ കൊല്ലാതിരുന്നു കൂടേ?’ എന്ന് മോഹൻലാലിന്റെ കഥാപാത്രം ചോദിക്കുന്ന ഫീൽ ഉണ്ടായിരുന്നു. ഞാൻ കരഞ്ഞു.
ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം: ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി മുലായം സിംഗ് യാദവ്
അങ്ങനെ ‘നിറവും, മതവും, രാജ്യങ്ങളും’ അപ്രസക്തമായ മാനവികതയായി അത് മാറിയത്രേ. അതെങ്ങനെ? അത് കണ്ട ആൾക്കാർക്ക് രാജ്യങ്ങൾ അപ്രസക്തമായെന്ന് തോന്നിക്കാണും. പക്ഷെ ഇവിടെ എവിടെയാണ് നിറവും മതവും ഒക്കെ കടന്നുവരുന്നത്? ആ രീതിയിൽ ചിന്തിക്കുന്നവർക്ക് മാത്രമേ കായികരംഗത്ത് നിറവും മതവും ഒക്കെ കാണാൻ കഴിയൂ.
തമാശ തല്ല. ടാംബേരിക്ക് പരിക്ക് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴല്ല. കഴിഞ്ഞ റിയോ ഒളിമ്പിക്സ് നടക്കുന്ന സമയത്ത് ആയിരുന്നു. ഇത്തവണ അയാൾ ഒരു പരിക്കും ഇല്ലാതെ, പയറുപോലെ ഓടിവന്ന് ചാടുകയായിരുന്നു.
ഈ പോസ്റ്റ് ടാംബേരി വായിച്ചാൽ വീട്ടുകാരോട് പറഞ്ഞ് ഒന്ന് ഉഴിഞ്ഞ് ഇട്ടോളൂ. പരിക്കൊന്നും പറ്റാതെ ഇരിക്കട്ടെ. എന്തായാലും അബദ്ധം മനസ്സിലാക്കിയിട്ടാവണം, ബ്രിട്ടാസ് തന്റെ പോസ്റ്റ് തിരുത്തി. എന്നാൽ അത് ഷെയർ ചെയ്ത സഖാവ് എ എ റഹിമിന്റെ പോസ്റ്റ് ഇപ്പോഴും പഴയതുപോലെ തന്നെ. നിങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്ത് അദ്ദേഹത്തിലേക്ക് എത്തിച്ച് തിരുത്തിക്കൂ.
Post Your Comments