തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസിയോട് പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ്. കേരള സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ജനാധിപത്യം എന്തെന്ന ധാരണ വിസിക്കില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പ്രഭാഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് വി.സി രജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
Read Also: വീട്ടിലേക്കുള്ള വഴിയില്‍ സിപിഐഎം കൊടിമരം സ്ഥാപിച്ചു: ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍
‘വിസി യുടെ പദവി എന്താണ്? ഒന്നിനെ പറ്റിയും വിസി യ്ക്ക് ധാരണ ഇല്ല. ഇങ്ങനെ ഉള്ള പ്രഭാഷണങ്ങള്‍ വിസിയാണ് സംഘടിപ്പിക്കേണ്ടത്. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകാനുള്ളതാണ് സര്‍വ്വകലാശാലകള്‍. വിസിയുടെ പദവി എന്താണെന്ന് അറിയാത്ത ആളാണ് ആ പദവിയിലിരിക്കുന്നത്. ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ല. ധാര്‍ഷ്ട്യവും ദാസ്യ വേലയും ഒരുമിച്ച് ചേര്‍ന്നാല്‍ ഇത്തരം ഉത്തരവുകള്‍ ഉണ്ടാകും’, അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളിയും കടമയും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രഭാഷണം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ യോഗം സര്‍വ്വകലാശാലയില്‍ നടത്താന്‍ സാധിക്കില്ല എന്ന് കാട്ടിയാണ് വി.സിയുടെ നോട്ടീസ്.
Post Your Comments