KeralaNattuvarthaLatest NewsNewsIndia

കോവിഡ് വ്യാപനത്തിന് കാരണം അയൽസംസ്ഥാന യാത്രക്കാർ: കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് വിലക്ക് ഏർപ്പെടുത്തി കർണ്ണാടക

ഗുരുതര രോഗമുള്ളവരെ മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ അതിർത്തി കടത്തിവിടുകയുള്ളൂ

തലപ്പാടി: അതിർത്തി കടന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണ്ണാടക. ഗുരുതര രോഗമുള്ളവരെ മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ അതിർത്തി കടത്തിവിടുകയുള്ളൂവെന്നും അതീവ ഗുരുതരമല്ലാത്ത രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ​ നെഗറ്റിവ്‌ റിപ്പോർട്ട് മാത്രമാണ് അതിർത്തി കടത്തിവിടാനുള്ള മാനദണ്ഡമായി കർണാടക സർക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

അതിർത്തി കടന്നെത്തുന്ന അയൽസംസ്ഥാന യാത്രക്കാരാണ് ദക്ഷിണ കർണാടകയിൽ കോവിഡ് വ്യാപിക്കുന്നതിന് കാരണം എന്ന നിഗമനത്തെത്തുടർന്നാണ് കർണാടക സർക്കാർ യാത്രാ നിയന്ത്രണം കർശനമാക്കിയത്. ഇതോടെ കർണാടകയെ ചികിത്സക്കായി ആശ്രയിക്കുന്ന രോഗികളും അവിടത്തെ കോളജുകളിൽ പഠിക്കുന്നതും പരീക്ഷയെഴുതാന്‍ പോകുന്നതുമായ വിദ്യാർഥികളും പ്രതിസന്ധിയിലായി.

കഴിഞ്ഞ ദിവസം മുതലാണ് അതിര്‍ത്തിയില്‍ കർശന നിയന്ത്രണം നടപ്പിലാക്കിത്തുടങ്ങിയത്. കഴിഞ്ഞ 15 ദിവസമായി ആദ്യ ഡോസ് വാക്സിനെടുത്തവരെയും ചികിത്സയ്ക്കായി പോകുന്ന രോഗികളെയും അതിർത്തി കടത്തിവിട്ടിരുന്നെങ്കിലും തിങ്കളാഴ്ച മുതൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ തിരിച്ചയച്ചു. സംഭവത്തെ തുടർന്ന് തലപ്പാടിയിൽ കേരളത്തിന്റെ ആര്‍.ടി.പി.സി.ആര്‍ പരിശോധന കേന്ദ്രം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button