KeralaCinemaMollywoodLatest NewsNewsEntertainment

എന്റെ ബിഗ് ബോസ് വിജയി കിടിലം ഫിറോസ് ആണെന്ന് ഗായത്രി സുരേഷ്: ജനങ്ങളുടെ വിധി മനസിലാകുന്നില്ലെന്ന് താരം, വിമർശനം

കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെയായിരുന്നു ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ പ്രഖ്യാപിച്ചത്. മണിക്കുട്ടനാണ് ഇത്തവണത്തെ വിജയി. മറ്റ് മത്സരാര്‍ത്ഥികളിൽ നിന്നും ഏറെ മുന്നിലായിരുന്നു മണിക്കുട്ടന്റെ വോട്ടിംഗ് ഗ്രാഫ്. എന്നാൽ, കിടിലം ഫിറോസ് ആയിരുന്നു ജയിക്കേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് നദി ഗായത്രി സുരേഷ് അടക്കമുള്ളവർ പ്രതികരിച്ചത്. ‘എന്നും എന്റെ ബിഗ് ബോസ് വിജയി നിങ്ങളാണ്’ എന്നാണു ഗായത്രിയുടെ പോസ്റ്റ്.

ജനങ്ങളുടെ വിധി തനിക്ക് മനസ്സിലാകുന്നില്ലെന്നും ഗായത്രി പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വിമര്ശനമുയർന്നതോടെ താരം പിന്നീട് ഈ ഭാഗം ഡിലീറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരം മിഷേലിന്റെ കമന്റും ശ്രദ്ധ നേടുന്നുണ്ട്. അതെ സത്യം എന്നായിരുന്നു മിഷേലിന്റെ കമന്റ്. ഫിറോസിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ആയിരുന്നു ഗായത്രിയുടെ പ്രതികരണം.

ഗായത്രിയുടെ പോസ്റ്റിനു നിരവധി ആളുകളാണ് കമന്റിടുന്നത്. ‘ടോപ് ഫൈവിൽ പോലും എത്താൻ സാധിക്കാതിരുന്ന ആളാണോ വിജയി?’ എന്നാണു ഒരാൾ ചോദിക്കുന്നത്. ‘എന്തായാലും നിങ്ങളുടെ ജഡ്ജിമെന്റിനെക്കാളും നല്ലതാ ജനങ്ങളുടെ ജഡ്ജ്‌മെന്റ്’ എന്നാണ് മറ്റൊരാളുടെ നിരീക്ഷകണം. ‘എന്നാല്‍ ചേച്ചിയൊരു അവാര്‍ഡ് അങ്ങ് കൊടുക്ക്, വിഷമം അങ് മാറട്ടെ’ എന്നും കളിയാക്കുന്നവരുണ്ട്.

 

View this post on Instagram

 

A post shared by Gayathri R Suresh (@gayathri_r_suresh)

shortlink

Related Articles

Post Your Comments

Related Articles


Back to top button