Latest NewsNewsHockeySports

ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ. ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്കായിരുന്നു കോർട്ടിലെ മുഴുവൻ ആധിപത്യവും. ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. 41 വർഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമിയിൽ കടക്കുന്നത്.

1980ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്. ഇന്ത്യൻ ജേഴ്സിയിൽ അൻപതാം മത്സരത്തിന് ഇറങ്ങിയ ദിൽപ്രീത് സിംഗ് (7), ഗുർജാന്ത് സിംഗ് (16), ഹാർദിക് സിംഗ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. സാമുവൽ വാർഡാണ് ഗ്രേറ്റ് ബ്രിട്ടണു വേണ്ടി ആശ്വാസ ഗോൾ നേടിയത്.

Read Also:- അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും രക്ഷനേടാൻ, സ്വീകരിക്കാം ഈ മാർഗങ്ങൾ!

അതേസമയം, ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് വെങ്കലം. ഇന്നലെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയോവയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍- 21-13, 21-15. വലിയ വെല്ലുവിളികള്‍ ഇല്ലാതെ അനായാസമായാണ് നിര്‍ണായക മത്സരം സിന്ധു കൈപ്പിടിയിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button