സ്മാർട്ട് ഫോൺ ഇല്ലാത്തവർ വളരെ വിരളമാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ സ്മാർട്ട് ഫോൺ ആണ് ഉപയോഗിക്കുന്നത്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവർ ധാരാളമാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷൻ ഗൗരവമായി കണ്ടില്ലെങ്കിൽ ശാരീരികമായും മാനസികമായും ഈ പ്രശ്നം നിങ്ങളെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സ്മാർട്ട് ഫോൺ ഉപയോഗം കൂടതലാണ് അത് അഡിക്ഷനായി മാറുന്നു. മോചനം വേണം എന്നീ തോന്നലുകൾ ഉള്ളവരാണ് നിങ്ങളെങ്കിൽ. വിഷമിക്കേണ്ട അതിനു പരിഹാരങ്ങളുണ്ട്. ചുവടെ പറയുന്ന കാര്യങ്ങൾ പാലിച്ചാൽ ഫോൺ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റാൻ നിങ്ങൾക്ക് സാധിക്കും
➤ നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളാണ് ഫോണിലേക്കുള്ള നമ്മുടെ ശ്രദ്ധ ആകർഷിപ്പിക്കുന്നത്. ഫോണ്‍ നോക്കേണ്ടെന്ന് കരുതിയാലും ശബ്ദം കേട്ടാല്‍ എടുത്ത് നോക്കും. പിന്നെ ഫോണ്‍ വെക്കാൻ മണിക്കൂറുകൾ വേണ്ടി അവസ്ഥ. അതിനാൽ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തിടുക.
➤ ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് തിരിച്ചറിഞ്ഞാൽ ഇടയ്ക്കിടെ സ്വയം ശാസിക്കാന്‍ പഠിക്കുക. ആ സമയം മറ്റെന്തിനെങ്കിലും വേണ്ടി മാറ്റിവയ്ക്കാവുന്നതാണ്.
➤ വെറുതെ മടി പിടിച്ചിരിക്കുമ്പോഴാണ് കൂടുതലും ഫോണിലേക്ക് പോകുന്നത്. അതിനാല്‍ എപ്പോഴും സ്വയം തിരക്കായിരിക്കാൻ ശ്രമിക്കുക. ജോലി, വീട്ടുജോലി അങ്ങനെ എന്തിലെങ്കിലും മുഴുകിയിരിക്കുക
Read Also:- പ്രേതങ്ങൾക്ക് പേരുകേട്ട അഞ്ച് സ്ഥലങ്ങൾ: ധൈര്യമുണ്ടോ ഇവിടെ സന്ദർശിക്കാൻ?
➤ ഫോണില്‍ നോക്കി നോക്കി പലരും ഉറക്കം കളയാറുണ്ട്. ഈ പ്രശ്നം ഒഴിവാക്കാന്‍ പരാതി പറയുന്നതിനുമപ്പുറം സ്വയം ഒരു ശ്രദ്ധയാണ് ആവശ്യം. ഫോണ്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ മോഡിലിട്ട് ഉറങ്ങാന്‍ ശ്രമിക്കാവുന്നതാണ്. ഏതാനും ദിവസത്തേക്ക് അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പതിയെ അത് ശീലമാകും.
Post Your Comments