ന്യൂഡല്‍ഹി: മിസ്സോറാം-ആസ്സാം അതിര്‍ത്തി തര്‍ക്കത്തിനിടെ മിസ്സോറം ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. സംഘര്‍ഷ സാഹചര്യത്തെ കുറിച്ച് ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സംഘര്‍ഷത്തെ കുറിച്ചും നിലവിലെ സാഹചര്യം സംബന്ധിച്ചും
ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
Read Also : കേരളത്തില്‍ കോവിഡ് പ്രതിസന്ധി, ഒന്നര മാസത്തിനിടെ 18 ആത്മഹത്യകള്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ അസമിലെ എംപിമാരെ കാണാനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാകും പ്രധാനമന്ത്രി എംപിമാരെ കാണുക.
തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന ധാരണയ്ക്ക് പിന്നാലെ മിസോറാം എംപിക്കെതിരായ കേസ് അസം സര്‍ക്കാര്‍ പിന്‍വലിച്ചു. എഫ്ഐആറില്‍ നിന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ മിസ്സോറം സര്‍ക്കാര്‍ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അസം സര്‍ക്കാരിന്റെയും നടപടി.
Post Your Comments