Latest NewsKeralaNews

കേരളത്തില്‍ കോവിഡ് പ്രതിസന്ധി, ഒന്നര മാസത്തിനിടെ 18 ആത്മഹത്യകള്‍

കൊച്ചി: സംസ്ഥാനത്ത് അശാസ്ത്രീയമായ രീതിയിലുള്ള ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ആത്മഹത്യ കൂടുമെന്ന് റിപ്പോര്‍ട്ട്. സാധാരണക്കാരെല്ലാവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെയാണ് കോവിഡ് ഇത്രയേറെ വര്‍ദ്ധിച്ചിട്ടും വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നത്. മിക്ക മേഖലയും പ്രതിസന്ധിയിലാണ്. ആത്മഹത്യകള്‍ എല്ലാ മേഖലയിലേക്കും കടക്കുന്നു.

Read Also : സർക്കാരിന്റെ ഓണക്കിറ്റ് വാങ്ങാനിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും: സാധാരണക്കാരെ പിഴിഞ്ഞ് പൊലീസ്

മാവേലിക്കരയില്‍ കടബാധ്യത മൂലം ഗ്രാഫിക് ഡിസൈനര്‍ ജീവനൊടുക്കിയതാണ് കോവിഡിലെ അവസാന ഇര. ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റര്‍ ഉടമ കണ്ടിയൂര്‍ ഗൗരീശങ്കരത്തില്‍ വിനയകുമാര്‍ (43) ആണു മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാനാകാതെ വിനയന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ബാങ്കില്‍ നിന്നു നോട്ടിസ് ലഭിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

ഒന്നര മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 18 പേരാണ്. ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ഉടമകള്‍, തിരുവനന്തപുരം നന്തന്‍കോട്ടെ മൂന്നംഗ കുടുംബം എന്നിവരെല്ലാം കോവിഡിലെ ആത്മഹത്യാ ഇരകളാണ്.

ഇടുക്കി വെള്ളിയാംകുടിയിലെ കര്‍ഷകന്‍, അടിമാലിയിലെ ബേക്കറി ഉടമ, വയനാട്ടിലെ ബസ് ഉടമ, തൃശൂരിലെ ടിപ്പര്‍ ഡ്രൈവറായ ചെറുപ്പക്കാരന്‍, ഇയാളുടെ പിതാവ്, പാലക്കാട്ടെ കര്‍ഷകന്‍, തിരുവനന്തപുരത്തെ ക്ഷീരകര്‍ഷകന്‍, വടകരയിലെ ഹോട്ടല്‍ ഉടമ… ആത്മഹത്യാ പട്ടിക ഇങ്ങനെ നീളുന്നു. ഇനിയും കേരളം സാധാരണ നിലയിലായില്ലെങ്കില്‍ ആത്മഹത്യകള്‍ പെരുകുമെന്ന് വ്യാപാരികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button