ന്യൂഡൽഹി: വോഡഫോൺ ഐഡിയയിലെ തന്റെ മുഴുവൻ ഓഹരിയും രാജ്യത്തെ ഏതെങ്കിലുമൊരു പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നൽകാൻ തയ്യാറാണെന്ന് ബിർലാ ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർല. കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ ഏഴിനാണ് അദ്ദേഹം ഇതുസംബന്ധിച്ച കത്ത് നൽകിയത്.
Read Also: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്
സ്‌പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലേക്ക് അടക്കേണ്ട കുടിശിക ഉൾപ്പെടെ വോഡഫോൺ ഐഡിയ കമ്പനിക്ക് ഏതാണ്ട് 1.8 ലക്ഷം കോടിയുടെ കടമുണ്ട്. 25000 കോടി രൂപ സമാഹരിക്കാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാത്തതിനാൽ നിക്ഷേപകരാരും തയ്യാറായിരുന്നില്ല.
കമ്പനിയുടെ നിയന്ത്രണാധികാരം തന്നെ കൈമാറാനുള്ള ഓഫറാണ് ബിർള കേന്ദ്രസർക്കാരിന് നൽകിയിരിക്കുന്നത്. കമ്പനിയുടെ ഉപഭോക്താക്കളായ 27 കോടി ഇന്ത്യാക്കാരുടെ താത്പര്യം കൂടി പരിഗണിച്ചുള്ള ഓഫറാണിതെന്നും പൊതുമേഖലയിലുള്ളതോ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ ആയ ഏതെങ്കിലും ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് തന്റെ മുഴുവൻ ഓഹരിയും കൈമാറാമെന്നും അദ്ദേഹം അറിയിച്ചു.
Read Also: കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇത് രണ്ടും പൂര്‍ണമായും ഒഴിവാക്കുക
Post Your Comments