തൃശൂർ: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷൻ വൈകുന്നതാണ് സമരത്തിന് കാരണമെന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഓണത്തിന് സമരം നടത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
Read Also: കോവിഡ് വാക്‌സിൻ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
‘നിലവിൽ പത്ത് മാസത്തെ കമ്മീഷൻ ആണ് റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയായി കിട്ടാനുള്ളത് അമ്പത്തിയൊന്ന് കോടി രൂപ. മുപ്പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് ഓരോ കടക്കാരനും കിട്ടാനുള്ളത്. കടയടച്ചുള്ള സമരത്തിന് യോജിപ്പില്ല. ഇപ്പോഴത്തേത് സൂചനാ സമരം മാത്രമാണ്. സൂചന സമരം കൊണ്ട് പരിഹാരമായില്ലങ്കിൽ കടയടപ്പ് സമരത്തിലേക്ക് പോകും. സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കും’- റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
Post Your Comments