തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന് വില വര്‍ധിപ്പിച്ച തീരുമാനം പിൻവലിച്ചു. ബെവ്കോയാണ് ഉത്തരവ് മരവിപ്പിച്ചത്. വെയര്‍ഹൗസ് നികുതി കൂട്ടിയതോടെയാണ് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്.
വെയര്‍ഹൗസ് ലാഭവിഹിതം 2.5 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് കാല വരുമാന നഷ്ടം നികത്താനായാണ് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില ഉയര്‍ത്തുന്നതിന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില കൂടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അതേസമയം ഇന്ത്യന്‍ നിര്‍മിത മദ്യം, വൈന്‍, ബിയര്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ലെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ വില വർദ്ധിപ്പിക്കുന്നില്ലെന്നാണ് ഇപ്പോൾ ബെവ്കോ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments