പാറശാല: വാക്സിനേഷൻ സെന്ററിൽ നടക്കുന്ന അധികൃതരുടെ അനാസ്ഥയ്ക്കെതിരെ യുവമോർച്ച രംഗത്ത്. കൊവിഡ് നിബന്ധനങ്ങള്‍ ഒന്നും പാലിക്കാതെ നടക്കുന്ന വാക്സിനേഷന് നടപടികള്‍ക്കെതിരെയാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം കുളത്തൂര്‍ പി.എച്ച്.സി യിലെ വാക്സിനേഷന് ക്യാമ്പില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നൂറ്റിയൻപത് പേര്‍ക്ക് പോലും നില്ക്കാന് സ്ഥലമില്ലാത്ത കുളത്തൂര്‍ പി.എച്ച്.സിയില്‍ അഞ്ഞൂറോളം പേര്‍ക്കാണ് വാക്സിനേഷന് നടന്നത്.
Also Read:മാനസയുടെ മൃതദേഹവുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു: രണ്ടുപേർക്ക് പരിക്ക്
ഇത്തരം നടപടികള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യം ഉന്നയിച്ച് യുവമോര്‍ച്ച കുളത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഈ ജനത്തിരക്ക് വലിയ കോവിഡ് വ്യാപനത്തിന് ഇടയാക്കും. സംസ്ഥാനത്ത് ടി പി ആർ കുറയാത്ത സാഹചര്യത്തിൽ അധികൃതരുടെ ഈ അനാസ്ഥ വലിയൊരു ദുരന്തത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കുക. എല്ലാ വാക്സിനേഷൻ സെന്ററുകളിലും ഇതേ അവസ്ഥ തന്നെയാണ് തുടരുന്നത്.
Post Your Comments