മാഞ്ചസ്റ്റർ: ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന് അഭിപ്രായവുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഇയാൻ ചാപ്പൽ. ദി ഹണ്ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഒളിമ്പിക്സാണെന്നും എന്നാൽ അതിനേക്കാൾ യോഗ്യത ടി20 ക്രിക്കറ്റിനാണെന്നും ചാപ്പൽ പറഞ്ഞു.
‘ഹണ്ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ പ്രധാനപ്പെട്ടൊരു വാദം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിനെ എത്തിക്കുക എന്നതാണ്. ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുക എന്നതും ലക്ഷ്യമായി പറയുന്നു. എന്നാൽ ടി20 ഫോർമാറ്റിലും ഈ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും’.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: നീന്തൽ കുളത്തിൽ ചരിത്രം രചിച്ച് എമ്മ മക്വിയോൺ
‘ഇന്നിംഗ്സ് ദൈർഘ്യം കുറയ്ക്കുന്നതിന് അനുസരിച്ച് കളിക്കാർക്ക് ലഭിക്കുന്ന സംതൃപ്തിയും കുറയും. കളിയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് കൂടുതൽ യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്’ ഇയാൻ ചാപ്പൽ പറഞ്ഞു.
Post Your Comments