പത്തനംതിട്ട: അശാസ്ത്രീയ കോവിഡ് നിയന്ത്രണം മൂലം ക്ഷേത്രങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ നീക്കം. കോവിഡ് മൂലം സംഭവിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെന്നാണ് വിശദീകരണം.
Also Read:പ്രതിപക്ഷത്തിന്റെ സമരാഭാസത്തിൽ പാർലമെന്റിന് നഷ്ടമായത് നികുതിദായകന്റെ 133 കോടി: റിപ്പോര്‍ട്ട്
അശാസ്ത്രീയമായ നിയന്ത്രണങ്ങളില്‍ സർക്കാർ അടച്ചിടൽ ക്ഷേത്രങ്ങളെയും പൂർണ്ണമായി ബാധിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. ദിവസവും ഉള്ള ആവശ്യങ്ങള്‍ക്ക് പോലും പണം തികയാതെ വന്നതോടെ, ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനല്ലാത്ത പാത്രങ്ങള്‍ വരെ വില്‍ക്കാന്‍ തിരുമാനമെടുത്തിരുന്നു. ഇതിനെതുടർന്നാണ് നിരക്ക് വർധനവിനെപ്പറ്റി കൂടുതൽ ആലോചിക്കാൻ തുടങ്ങിയത്. നിരക്കിനെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കും. കോടതിവിധി ലഭിച്ച ശേഷം മറ്റു തീരുമാനങ്ങൾ സ്വീകരിക്കാനുമാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
Post Your Comments