കാളികാവ്: സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന പോലീസുകാർ മാത്രമല്ല കേരളത്തിലുള്ളത്. ഓരോ പ്രശ്നങ്ങളിലും അവർക്കൊപ്പം ചേർന്ന് നിൽക്കുന്നവരുമുണ്ട്. അതിനുദാഹരണമാണ് കാളികാവ് പോലീസിലെ ചിലർ. ചോക്കാട് ആദിവാസി മേഖലയിലെ ചോർന്നൊലിക്കുന്ന വീടുകൾക്ക് പോളിത്തീൻ ഷീറ്റുകൾ നൽകിയാണ് ഇവർ മാതൃകയായത്.
Also Read:ആറുകോടിയുടെ വാക്ക് പാലിച്ച സ്മിജയ്ക്ക് 51 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി
നാല്പത് സെന്‍റ് കോളനിയിലും ചിങ്കക്കല്ല് കോളനിയിലും ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കഴിയുന്ന വെള്ളന്റെ വീട് മേയുന്നതിനും, ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ബാബുവിന്റെ പുതിയതായി നിര്‍മിക്കുന്ന ഷെഡ് മേയുന്നതിനുമുള്ള പോളിത്തീന്‍ ഷീറ്റുകളാണ് പൊലീസ് നല്‍കിയത്. കോളനിയിലെ മാധന്‍ കുട്ടിയും ചാത്തിയും താമസിക്കുന്ന തകര്‍ച്ച ഭീഷണിയിലായ വീടും സി.ഐ ഹിദായത്തുല്ലയും സംഘവും സന്ദര്‍ശിച്ചു. ചോര്‍ച്ച പരിഹരിക്കാന്‍ സഹായ വാഗ്ദാനവും പൊലീസ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളം പോലീസ് അക്രമാസക്തമായി നിലകൊള്ളുമ്പോഴാണ് കാളികാവ് പോലീസിന്റെ ഈ മാതൃകാ പ്രവർത്തനം. മീൻകുട്ട വലിച്ചെറിയലും അനാവശ്യമായി പെറ്റിയടിക്കലും മാത്രമല്ല പോലീസിന്റെ ജോലിയെന്ന് ഈ പ്രവർത്തികളിൽ നിന്ന് മനസ്സിലാക്കാം.
Post Your Comments