ന്യൂഡല്‍ഹി: വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ചുട്ടമറുപടി നല്കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജൂലൈ മാസം കടന്നുപോയിട്ടും വാക്സിന് ക്ഷാമം മാത്രം മാറിയിട്ടില്ലെന്ന രാഹുലിന്റെ പരിഹാസത്തിന് കണക്കുകള്‍ നിരത്തിയാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്.
ജൂലൈ മാസത്തില്‍ മാത്രം രാജ്യത്ത് 13 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുകയാണെന്നും ഈ മാസം മുതല്‍ വാക്സിനേഷന്റെ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ വാക്സിന് സ്വീകരിച്ചവരുടെ കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിയുമുണ്ടെന്നാണ് കേട്ടതെന്നും മന്‍സൂഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും സംസാരിക്കാന്‍ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ജനങ്ങളോട് വാക്സിന് സ്വീകരിക്കണമെന്ന് പറയാന്‍ പോലും അദ്ദേഹം മുന്നോട്ടുവന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. വാക്സിനുമായി ബന്ധപ്പെട്ട് തരംതാണ രാഷ്ട്രീയം കളിക്കാതെ പക്വതയോടെ പെരുമാറാന്‍ രാഹുല്‍ പഠിക്കണമെന്നും മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
Post Your Comments