COVID 19KeralaNattuvarthaLatest NewsNews

‘എല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല’: വീണ ജോർജിനെതിരെ ശ്രീജിത്ത് പണിക്കർ

അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും

പാലക്കാട്: ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞതിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. മരുന്നില്ലാത്ത ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ലെന്നും അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു.

നിപ്പാ രോഗം ബാധിച്ച 19ൽ 17 പേരും അന്ന് മരണപ്പെട്ടിരുന്നുവെന്നും മരണനിരക്ക് ഏതാണ്ട് 90% ആയിരുന്നു എന്നതിനർത്ഥം നാം നിപ്പാ പ്രതിരോധത്തിൽ പരാജയപ്പെട്ടു എന്നാണോ എന്നും അദ്ദേഹം ചോദിക്കുന്നു. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് എന്തൊക്കെ വാദങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി സർക്കാർ പറയുന്നതെന്നും പലതവണ മാറ്റിയ നമ്മുടെ ഗോൾ പോസ്റ്റ് ഇപ്പോൾ ഗ്രൗണ്ടിലല്ല, ഗ്യാലറിയിലാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികൾ മാത്രം സ്വീകരിക്കുകയും യുക്തിസഹമായ വാദങ്ങൾ മാത്രം നിരത്തുകയും ചെയ്യണമെന്നും ശ്രീജിത്ത് പറയുന്നു. കോവിഡ് പ്രതിരോധം എന്നത് ഒരു ഒളിമ്പിക്സ് മത്സരയിനം അല്ലെന്നും മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘കൊഞ്ചാനൊരു പെണ്ണും കട്ടതാടിയുമാണ് ആഗ്രഹം, രണ്ടുമില്ല’: ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

ഒരു ദേശീയ മാധ്യമത്തിന് ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ അഭിമുഖം കണ്ടു. കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നുമാണ് മന്ത്രി പറയുന്നത്. ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കുക. മരുന്നില്ലാത്ത ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. രോഗം ബാധിച്ച 19ൽ 17 പേരും അന്ന് മരണപ്പെട്ടിരുന്നു. മരണനിരക്ക് ഏതാണ്ട് 90%. അതിനർത്ഥം നാം നിപ്പാ പ്രതിരോധത്തിൽ പരാജയപ്പെട്ടു എന്നാണോ? അല്ലല്ലോ?

എന്തൊക്കെ വാദങ്ങളാണ് നാം കഴിഞ്ഞ ഒരു വർഷമായി പറയുന്നത്. കോണ്ടാക്ട് ട്രേസിങ് ആണ് നേട്ടമെന്ന് ആദ്യം പറഞ്ഞു. രോഗവ്യാപനം കുറച്ചെന്ന് പിന്നെ പറഞ്ഞു. മരണങ്ങളുടെ എണ്ണം കുറവെന്ന് അതിനു ശേഷം പറഞ്ഞു. പോസിറ്റിവിറ്റി കുറവെന്ന് പിന്നെ പറഞ്ഞു. മരണനിരക്കാണ് കുറവെന്ന് പിന്നീട് അവകാശവാദം. ടെസ്റ്റിന്റെ എണ്ണമെന്നും കൃത്യതയെന്നും അടുത്ത വാദം. സെറോപ്രിവലൻസ് ശതമാനമാണെന്ന് ഏതാനും ദിവസം മുൻപ്. ആസാമിന്റെ ഉദാഹരണം കാണിച്ചപ്പോൾ ജനസാന്ദ്രതയാണ് പ്രധാനമെന്ന് ഏറ്റവും പുതിയ വാദം.

കോവിഡ് അടിയന്തര സഹായ പാക്കേജ്: ആദ്യ ഗഡുവായ 1827 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്ര സർക്കാർ

പലതവണ മാറ്റിയ നമ്മുടെ ഗോൾ പോസ്റ്റ് ഇപ്പോൾ ഗ്രൗണ്ടിലല്ല, ഗ്യാലറിയിലാണ്. ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികൾ മാത്രം സ്വീകരിക്കുക. യുക്തിസഹമായ വാദങ്ങൾ മാത്രം നിരത്തുക. കോവിഡ് പ്രതിരോധം എന്നത് ഒരു ഒളിമ്പിക്സ് മത്സരയിനം അല്ല. മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button