
ഡൽഹി : ചിക്കനും മട്ടനും മത്സ്യവും കഴിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ബീഫ് കഴിക്കൂ എന്നു മേഘാലയിലെ ബി.ജെ.പി മന്ത്രി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി സാൻബർ ഷുല്ലായിയാണ്എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യത്തുണ്ടെന്നും ബി.ജെ.പി ബീഫിനെതിരാണ് എന്ന് പൊതുധാരണ മാറ്റണമെന്നും അഭിപ്രായപ്പെട്ടത്.
ഗോവധ നിരോധനം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
read also: സുരേഷ് ഗോപിക്ക് പുതിയ ചുമതല നൽകി കേന്ദ്ര സർക്കാർ: പ്രതിഷേധവുമായി കോൺഗ്രസ്
അസാമിൽ കന്നുകാലികളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം മേഘാലയെ ബാധിക്കില്ലെന്നും ഇത് സംബന്ധിച്ച് അസാം മുഖ്യമന്ത്രി ഇതിൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഷുല്ലായി അറിയിച്ചു.
Post Your Comments