തിരുവനന്തപുരം : രാത്രിയിൽ സ്ത്രീകളെ വീട്ടിൽ കയറി അപമാനിക്കുന്നത് പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . കുളപ്പട സ്വദേശിയായ സുബീഷിനെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുകയും മറ്റും തുടർന്നു വരികയായിരുന്നു ഇയാൾ. മാരക ലഹരി വസ്തുക്കളാണ് പ്രതി ഉപയോഗിച്ചിരുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹനാഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇയാളെ പോലീസ് അന്വേഷിക്കുകയായിരുന്നു.
Read Also : കേരളത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, ഒന്ന് കണ്ണു തുറന്നു നോക്കൂ പൊലീസ് ഏമാന്‍മാരെ: വി.ടി.ബല്‍റാം
കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെയും പ്രതി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇയാൾക്കെതിരെ ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പോലീസിൽ പരാതി നൽകുകയുമുണ്ടായി. കുളപ്പട റസിഡൻസ് അസോസിയേഷൻ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതിയും പോലീസിന് നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Post Your Comments