KeralaLatest NewsNews

കേരളത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, ഒന്ന് കണ്ണു തുറന്നു നോക്കൂ പൊലീസ് ഏമാന്‍മാരെ: വി.ടി.ബല്‍റാം

പാലക്കാട് : കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍പെട്ട യുവാവില്‍ നിന്ന് കോടികളുടെ കള്ളനോട്ട് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വീഴ്ചയെ എടുത്ത് കാണിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ കഴിവുകേടിനെ വിമര്‍ശിച്ച് അദ്ദേഹം രംഗത്ത് എത്തിയത്. കള്ളനോട്ട് ശൃംഖലയിലെ ‘ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്‌സ്’ എന്നറിയപ്പെടുന്ന സഹോദരന്മാരാണ് കള്ളനോട്ട് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍പും സമാനമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് പൊലീസ് പിടിയിലായ എരാശേരി വീട്ടില്‍ രാകേഷ് (37), രാജീവ് (35) എന്നിവര്‍. ഈ സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് സംവിധാനങ്ങളെ കുറ്റപ്പെടുത്തുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. രാജ്യദ്രോഹമായി കണക്കാക്കുന്ന ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ ആള്‍ ജാമ്യത്തിലിറങ്ങി സമാനമായ തെറ്റ് വീണ്ടും ആവര്‍ത്തിച്ചിട്ടും അത് നിരീക്ഷിക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ബല്‍റാം ചോദിക്കുന്നു.

Read Also : വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃ പിതാവിന്റെ കളിയാക്കൽ: രേവതിയുടെ മരണത്തിനു പിന്നിൽ മാനസികപീഡനം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

‘ഇതെന്തൊക്കെയാണ് കേരളത്തില്‍ സംഭവിക്കുന്നത്! രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക . നമ്മുടെ പൊലീസിന് ഇന്റലിജന്‍സ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാള്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാന്‍ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ’ – വി.ടി.ബല്‍റാം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button