ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നു. റഷ്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ കെസീന പെറോവയെ മറികടന്നത് ഷൂട്ട് ഓഫിലായിരുന്നു. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യൻ താരം വിജയം സ്വന്തമാക്കിയത്. സ്കോർ: 6-5. ക്വാർട്ടറിൽ ദക്ഷിണ കൊറിയൻ താരമായിരിക്കും ദീപികയുടെ എതിരാളി.
ഇന്ത്യൻ സമയം ഇന്ന് 11.30നാണ് ക്വാർട്ടർ ഫൈനൽ. നിശ്ചിത അഞ്ചു സെറ്റുകളിൽ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫിൽ ലോക ഒന്നാം നമ്പർ താരമായ ദീപിക 10 പോയിന്റ് നേടി. സ്കോർ: 28-25, 26-27, 28-27, 26-26, 25-28, 10-8.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന സെമിയിൽ
അതേസമയം, വനിതകളുടെ 64-69 കിലോഗ്രാം ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന ബോർഗോഹൈൻ സെമിയിൽ കടന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ നിയെൻ ചിൻ ചെനിനെയാണ് ലോവ്ലിന തോൽപ്പിച്ചത്. സ്കോർ: 4-1. ലോവ്ലിന സെമിയിൽ കടന്നതോടെ ഇന്ത്യക്ക് വെങ്കല മെഡൽ ഉറപ്പായി.
Post Your Comments