ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ പ്രതീക്ഷ. വനിതകളുടെ 64-69 കിലോഗ്രാം ബോക്സിങിൽ ഇന്ത്യയുടെ ലോവ്ലിന ബോർഗോഹൈൻ സെമിയിൽ കടന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ നിയെൻ ചിൻ ചെനിനെയാണ് ലോവ്ലിന തോൽപ്പിച്ചത്. സ്കോർ: 4-1. ലോവ്ലിന സെമിയിൽ കടന്നതോടെ ഇന്ത്യക്ക് വെങ്കല മെഡൽ ഉറപ്പായി.
അടുത്ത മത്സരത്തിലും ജയിച്ച് ഫൈനലിൽ കടന്നാൽ ലോവ്ലിനയ്ക്ക് വെള്ളി മെഡൽ ഉറപ്പിക്കാം. ടോക്കിയോയിൽ ഇന്ത്യ ഉറപ്പാക്കിയ രണ്ടു മെഡലുകളും വനിതകളുടെ വകയായിരുന്നു. നേരത്തെ, വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഇന്ത്യയ്ക്ക് വെള്ളി മെഡൽ രാജ്യത്തിനായി നേടിയിരുന്നു.
Read Also:- ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ: പ്രവചനവുമായി അക്തർ
അതേസമയം, ഒളിമ്പിക്സിൽ ഇന്ത്യയുടെ നീന്തൽ പ്രതീക്ഷകൾ അവസാനിച്ചു. 100 മീറ്റർ ബട്ടർഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശ് ഫൈനൽ കാണാതെ പുറത്തായി. ഇതോടെ യോഗ്യതാ റൗണ്ട് പോലും പിന്നിടാൻ കഴിയാതെയാണ് ഇന്ത്യൻ നീന്താൻ താരങ്ങൾ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. മികച്ച പ്രകടനം അവർത്തിക്കാനും ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല. 100 മീറ്റർ ബട്ടർഫ്ലൈയ്ക്ക് പുറമെ 200 മീറ്റർ ബട്ടർഫ്ലൈയിലും സജൻ മത്സരിച്ചിരുന്നു.
Post Your Comments