കൊച്ചി : വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ മുതല്‍ ഭാര്യയെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവും പിതാവും അറസ്റ്റില്‍. കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടായിരുന്നു ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജിപ്സണും ഇയാളുടെ പിതാവും പെൺകുട്ടിയെ പീഡിപ്പിച്ചത്. കുറച്ച് ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും പള്ളിക്കരയിലെ ബന്ധു വീട്ടില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മുതല്‍ ജിപ്സണ്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ജിപ്സന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. യുവതിയെ മർദ്ദിക്കുന്നത് ചോദിക്കാനെത്തിയ യുവതിയുടെ പിതാവിനേയും ജിപ്സണും പിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഈ സംഭവത്തിൽ ഇയാളുടെ കാലൊടിയുകയും ചെയ്തു. ഇതോടെ യുവതി പൊലീസില്‍ പരാതിപ്പെട്ടു. ഈ പരാതിയിൽ പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.
എന്നാല്‍ പോലീസിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിയുടെ ബന്ധുവായ പൊലീസുകാരന്റെ സ്വാധീനം കൊണ്ടാണ് പൊലീസ് കേസെടുക്കാതിരുന്നതെന്ന് ആരോപണമുയർന്നിരുന്നു.
Post Your Comments