തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴിവച്ച ഫേസ്ബുക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കേരള പോലീസ്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്റാണ് പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍നിന്നും പിന്‍വലിച്ചത്. പോസ്റ്റിൽ സ്ത്രീ വിരുദ്ധതയും അശാശ്ത്രീയമായ ഇടപെടലുകളും ഉണ്ടെന്നാരോപിച്ചു പലരും രംഗത്തു വന്നിരുന്നു. ഇതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
Also Read:പെഗാസസില്‍ അമിത് ഷായുടെ വിശദീകരണം മതി : കോണ്‍ഗ്രസ്
പോലീസിന്റെ കണ്ടെത്തലിൽ വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിയാനുള്ള ചില മാർഗ്ഗങ്ങൾ മുന്നോട്ടുവച്ചതോടെയാണ് പോസ്റ്റ് വിവാദമായത്. ‘ഒരു സ്ത്രീയുടെ പ്രൊഫൈലില്‍ 4000 ഫ്രണ്ട്സും ഫോളോവേഴ്സ് ഉണ്ടെങ്കില്‍ വ്യാജ പ്രൊഫൈലാവാന്‍ സാധ്യത കൂടുതലാണ്. ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, ഒരു പുരുഷന്റെ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ എന്നതും വ്യാജന്റെ ലക്ഷണമാണ്’ എന്നൊക്കെയായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനം ഉയർന്നതോടെയാണ് പോലീസിന് പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നത്. കേരള പോലീസിന്റെ ഫേസ്ബുക് ടീമിൽ ഒരു വനിതയുടെ കുറവുണ്ടെന്ന് തുടങ്ങി, കേരള പോലീസിനെക്കാൾ ഭേദം വാട്സ്ആപ് കേശവൻ മാമനാണ് എന്നൊക്കെയുള്ള വിമർശനങ്ങളായിരുന്നു ഉയർന്നു വന്നിരുന്നത്. എന്ത് തന്നെയായാലും എല്ലാ വിമർശനങ്ങളെയും ഒറ്റ ഡിലീറ്റ് ബട്ടനിൽ അവസാനിപ്പിച്ചിരിക്കുകയാണ് കേരള പോലീസ്.
Post Your Comments