Latest NewsKeralaNews

മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തി: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കണ്ണൂർ: മാധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചെന്നൈയിൽ നിന്ന് പിടികൂടി. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹമ്മദ് ഹിലാൽ, ഷാഹിൻ എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.

Read Also: താലിബാനെ വേട്ടയാടുന്നതെന്തിന്? അവർ സാധാരണ മനുഷ്യരാണ്: ഇമ്രാൻ ഖാൻ

2018 സെപ്റ്റംബറിലാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവൻ സ്വർണവും , പണവും ലാപടോപ്പും കൊണ്ടുപോയത്. സംഭവത്തിൽ മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button