KottayamKeralaNattuvarthaLatest NewsNews

വ്യാ​ജ ട്രേ​ഡി​ങ് സൈ​റ്റ് നി​ർ​മി​ച്ച് യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ന്നേ​കാ​ൽ കോ​ടി തട്ടിയെടുത്തു: മുഖ്യപ്രതി പിടിയിൽ

കാ​സ​ർ​​ഗോഡ് പെ​രു​മ്പ​ള സ്വ​ദേ​ശി ടി. ​റാ​ഷി​ദി​നെ(29)​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ഓ​ൺ​ലൈ​നി​ൽ വ്യാ​ജ ട്രേ​ഡി​ങ് സൈ​റ്റ് നി​ർ​മി​ച്ച് യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത മു​ഖ്യ​പ്ര​തി അ​റ​സ്റ്റിൽ. കാ​സ​ർ​​ഗോഡ് പെ​രു​മ്പ​ള സ്വ​ദേ​ശി ടി. ​റാ​ഷി​ദി​നെ(29)​യാ​ണ് അറസ്റ്റ് ചെയ്തത്. ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കളമശ്ശേരിയിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിൽ മോഷണം: പ്രതി പിടിയിൽ

ക​ഴി​ഞ്ഞ ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ഇ​യാ​ൾ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യി​ൽ ​നി​ന്ന്​ ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യാ​ണ്​ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​യാ​ൾ വ്യാ​ജ ഫേ​സ്ബു​ക്ക് ഐ.​ഡി വ​ഴി ട്രേ​ഡി​ങ് ബി​സി​ന​സി​ൽ താ​ല്‍പ​ര്യ​മു​ള്ള യു​വാ​വി​നെ സ​മീ​പി​ക്കു​ക​യും വി​ദേ​ശ ട്രേ​ഡി​ങ് ക​മ്പ​നി​യു​ടെ പേ​രി​ൽ വ്യാ​ജ​സൈ​റ്റ് നി​ർ​മി​ച്ച് യു​വാ​വി​നോ​ട്​ അ​തി​ലൂ​ടെ ട്രേ​ഡി​ങ് ബി​സി​ന​സ് ചെ​യ്യാ​നും നി​ക്ഷേ​പി​ക്കു​ന്ന തു​ക​യു​ടെ 15 ശ​ത​മാ​നം മാ​സം​തോ​റും ബോ​ണ​സാ​യി ല​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ല​ത​വ​ണ​ക​ളാ​യി 1,24,19,150 രൂ​പ ത​ട്ടി​യെ​ടു​ത്തു. ബോ​ണ​സ് തു​ക ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ യു​വാ​വ് ഈ​സ്റ്റ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ​സം​ഘം ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തിയിട്ടുണ്ട്. ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. ഷി​ജു, എ​സ്.​ഐ ജി​ജി ലൂ​ക്കോ​സ്, എ.​എ​സ്.​ഐ ജ​യ​ച​ന്ദ്ര​ൻ, സി.​പി.​ഒ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, അ​ജി​ത്, അ​ജേ​ഷ് ജോ​സ​ഫ്, വി​ബി​ൻ, മ​ജു, ര​ജീ​ഷ്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button