Latest NewsNewsIndia

ബരാമുള്ളയില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദി ആക്രമണം : കനത്ത തിരിച്ചടി നല്‍കുമെന്നുറപ്പിച്ച് സൈന്യം

ശ്രീനഗര്‍: ബരാമുള്ളയില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും തീവ്രവാദി ആക്രമണം. ഇന്ത്യന്‍ സേനാവ്യൂഹത്തിനെതിരെ ഗ്രനേഡുകള്‍ പ്രയോഗിച്ച തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും ഒരു ജമ്മു കാശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ബരാമുള്ളയ്ക്ക് അടുത്തുള്ള ഖാന്‍പുരയില്‍ വെച്ചാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.

Read Also : കേരളത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, ഒന്ന് കണ്ണു തുറന്നു നോക്കൂ പൊലീസ് ഏമാന്‍മാരെ: വി.ടി.ബല്‍റാം

സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞിട്ടുണ്ടെന്നും സേനകള്‍ക്കെതിരെ ആക്രമണം നടത്തിയവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിനിധി മാദ്ധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഈ മാസം ആദ്യം പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദ സംഘമായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഒരു ഒളിസങ്കേതം സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ക്കുകയും അഞ്ച് ഭീകരരെ പിടികൂടുകയും ചെയ്തിരുന്നു. തീവ്രവാദി സംഘത്തിലെ ഒരാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ സേനാനീക്കത്തിലൂടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button