ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. നിലവിലുള്ള ഇളവുകള്‍ക്ക് പുറമേ സര്‍ക്കാര്‍ പുതിയ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള കോവിദഃ നിയന്ത്രണങ്ങൾ തുടരും. കോവിഡ് നിയന്ത്രണ വിധേയമായി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാലാണ് വീണ്ടും ലോക്ക്ഡൗൺ നീട്ടുന്നതിനായി സർക്കാർ തീരുമാനമെടുത്തത്.
സിനിമാ തിയേറ്ററുകൾ, സ്‌കൂളുകള്‍ എന്നിവ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പെടെ ചില ജില്ലകളില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനയുണ്ടായത് പരിഗണിച്ചാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ക്ഡൗൺ നീട്ടാന്‍ തീരുമാനമായത്.
Post Your Comments