ന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനം വിജയകരമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് മമത പറഞ്ഞു. ഇനി മുതല്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ഡല്‍ഹി സന്ദര്‍ശിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
‘എന്റെ ഡല്‍ഹി സന്ദര്‍ശനം വിജയകരമായിരുന്നു. ശരദ് പവാറുമായി സംസാരിച്ചു. രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. എന്തുവില കൊടുത്തും ജനാധിപത്യത്തെ സംരക്ഷിക്കണം. ജനാധിപത്യത്തെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ഞങ്ങളുടെ മുദ്രവാക്യം’- മമത പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കമല്‍നാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനായി പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മമത ഡല്‍ഹിയിലെത്തിയത്. ഇക്കാര്യം സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്ന് മമത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Post Your Comments