ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി. ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ചൈനയിൽ വീണ്ടും രോഗ വ്യാപന ഭീഷണി ഉണ്ടായത്. ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റർ ഇപ്പോൾ അഞ്ചോളം പ്രവിശ്യകളിലേക്ക് വ്യാപിച്ചുവെന്നാണ് വിവരം. ബെയ്ജിങ്ങിലേക്കും കോവിഡ് ക്ലസ്റ്റർ വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ചൈനീസ് അധികൃതർ.
Read Also: അസമില്‍ കോണ്‍ഗ്രസിന് കാലിടറുന്നു: ഒരു എം.എല്‍.എ കൂടി രാജിവെച്ചു, ബിജെപിയിലേയ്ക്ക് എന്ന് സൂചന
ജൂലൈ 20 ന് നാൻജിങ് വിമാനത്താവളത്തിലെ ഒൻതോളം ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. ജൂലായ് പത്തിന് റഷ്യയിൽ നിന്നുളള സിഎ 910 ഫ്ളൈറ്റ് ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പിന്നീട് നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി വർധിച്ചു. ജിയാങ്സു പ്രവിശ്യയിൽ ആയിരക്കണക്കിന് ആളുകളാണ് നിരീക്ഷണത്തിലുള്ളത്.
ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്ത 206 കോവിഡ് കേസുകൾ നാൻജിങ് കോവിഡ് ക്ലസ്റ്ററിലാണുള്ളത്. ഇതെല്ലാം ഡെൽറ്റാ വകഭേദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ അധികൃതർ പദ്ധതിയിടുന്നത്.
Post Your Comments