
ടോക്കിയോ: ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീം കുതിപ്പ് തുടരുന്നു. നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ജയത്തോടെ ഓസ്ട്രേലിയയ്ക്ക് പിന്നിൽ ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു.
പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി ഗോൾ നേടിയപ്പോൾ മായോകസെല്ല അർജന്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടറിൽ കടന്നു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം 9 പോയിന്റാണ് ഇന്ത്യക്കുള്ളത്.
Read Also:- രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി
43-ാം മിനിറ്റിൽ ഇന്ത്യ ലീഡ് നേടി. രൂപീന്ദർ പാലാണ് ഗോൾ നേടിയത്. എന്നാൽ അഞ്ചു മിനിറ്റിനകം അർജന്റീന സമനില നേടി. മായ്‌കോകസെല്ലയാണ് ഗോൾ നേടിയത്. 57-ാം മിനിറ്റിൽ 2-1 ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. വിവേക് സാഗറാണ് രണ്ടാം ഗോൾ നേടിയത്. രണ്ടു മിനിറ്റിനകം മൂന്നാം ഗോളും നേടി ഇന്ത്യ വിജയം സ്വന്തമാക്കി.
Post Your Comments