NattuvarthaLatest NewsKeralaIndiaNews

സർക്കാരിന്റെ കോകോണിക്സ് ലാപ്പ്ടോപ്പ് ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർഥികളും രക്ഷിതാക്കളും

കോകോണിക്സ് ലാപ്ടോപ് കിട്ടി, എട്ടിന്റെ പണിയും കിട്ടി

തിരുവനന്തപുരം: നിരന്തരമായി തകരാരിലാവുന്ന സർക്കാരിന്റെ ലാപ്ടോപ്പുകൾ തങ്ങൾക്ക് വേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനത്തെ വിദ്യാർഥികളും രക്ഷിതാക്കളും. ഓണ്‍ലൈന്‍ പഠനത്തിന് ‍ വിദ്യാശ്രീ പദ്ധതിയിലൂടെ സര്‍ക്കാര്‍ നല്‍കിയ ലാപ്‌ടോപ്പുകളാണ് പ്രവര്‍ത്തന ക്ഷമമല്ലെന്നു പരാതി ഉയർന്നിരിക്കുന്നത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന കോകോണിക്സ് ലാപ്ടോപ്പിന് ഗുണനിലവാരമില്ലെന്ന പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

Also Read:ചൈനീസ് വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ പ്രതിസന്ധിയിൽ : വാക്‌സിന് ആറ് മാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന് പഠനം

‘500 രൂപ മാസതവണയില്‍ മൂന്നാം മാസം ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കാത്തിരുന്ന് ആറാം മാസം ലാപ്‌ടോപ്പ് കിട്ടി. എച്ച്‌പി ലാപ്‌ടോപ്പിനാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ കിട്ടിയത് സര്‍ക്കാരിന്‍റെ കോകോണിക്സ് ലാപ്‌ടോപ്പ്. മറ്റ് വഴികളില്ലാതെ കൈപ്പറ്റിയ ലാപ്‌ടോപ്പ് ഓണ്‍ ആക്കിയതിന് പിന്നാലെ തകരാറിലായി. പിന്നീട് മാറ്റി തന്ന പുതിയ ലാപ്‌ടോപ്പും വൈകാതെ തന്നെ പൂര്‍ണ്ണമായി പണി മുടക്കി’യെന്ന് തവനൂർ സ്വദേശി ഷമീം നൽകിയ പരാതിയിൽ പറയുന്നു. പരാതി പുറത്ത് വന്നതോടെ സമാന അനുഭവവുമായി പലരും ഷമീമീനൊപ്പം ചേരുകയായിരുന്നു.

പരാതി വിവാദമായതോടെ ലാപ്‌ടോപ്പ് മാറ്റിനല്‍കാമെന്ന് കമ്പനി അറിയിച്ചെങ്കിലും ഇതേ കമ്പനിയുടെ ലാപ്ടോപ്പ് ഇനി വേണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. വിദ്യാശ്രീ പദ്ധതിയില്‍ അഞ്ച് കമ്പനികളുമായാണ് സര്‍ക്കാര്‍ കരാറിലെത്തിയിരുന്നതെങ്കിലും ഭൂരിഭാഗം പേര്‍ക്കും ലഭിച്ചത് 49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുളള കോകോണിക്സിന്‍റെ ലാപ്‌ടോപ്പുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button