KeralaNattuvarthaLatest NewsNewsIndiaInternational

കോവിഡ് അതിജീവനത്തിൽ കേരളത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണ്​, വരാനിരിക്കുന്ന മൂന്നാഴ്ചകൾ അതിനിർണ്ണായകം: വീണ ജോർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന മൂന്നാഴ്ചക അതിനിർണ്ണായകമെന്ന് ആരോഗ്യമന്ത്രി. കോവിഡ്​ രോഗബാധിതരുടെയും രോഗ സ്ഥിരീകരണത്തിന്റെയും നിരക്ക്​ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കേരളം ഇത്​ പ്രതീക്ഷിച്ചതാണ്​. അതേസമയം, ഇത്​ കോവിഡിന്റെ മൂന്നാം തരംഗമല്ല, രണ്ടാംതരംഗത്തിന്റെ തുടര്‍ച്ചയാണെന്നും വീണ ജോർജ്ജ് പറഞ്ഞു.

Also Read:കുട്ടികളെ ബലാത്സംഘം ചെയ്യുന്നു, യുവതികളുടെ സ്തനങ്ങൾ അറുത്ത് കൊല്ലുന്നു: താലിബാന് ശക്തമായ താക്കീതുമായി ഐക്യരാഷ്ട്ര സംഘടന

ടി.പി.ആര്‍ കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍-മേയ്​ മാസങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. 43,000ത്തിന്​ പുറത്ത്​ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. എങ്കിലും അത്​ വളരെ കുറച്ചുകൊണ്ടുവരാനായി.

കേരളത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണ്​. ​ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വളരെ കുറവാണ്​ ഇപ്പോള്‍ രേഖ​പ്പെടുത്തുന്നത്​. എങ്കിലും അടുത്ത രണ്ടുമൂന്ന്​ ആഴ്​ചകള്‍ അതി ശ്രദ്ധ പുലര്‍ത്തണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button